കളക്ടറോട് അപമര്യാദയായി പെരുമാറി എംഎല്‍എ വീഡിയോ കാണാം | Oneindia Malayalam

2017-11-27 154

Parassala MLA and CPM leader C K Hareendran used foul language against a woman Deputy Collector in full glare on Saturday.

വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച പാറശാല എംഎല്‍എ സി കെ ഹരീന്ദ്രൻ ക്ഷമ ചോദിച്ചു. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സി കെ ഹരീന്ദ്രൻ. അപമര്യാദയായി പെരുമാറിയ എംഎല്‍എ സി കെ ഹരീന്ദ്രനെ വിമർശിച്ച് വനിതാ കമ്മീഷൻ എം സി ജോസഫൈൻ രംഗത്തുവന്നിരുന്നു. സി കെ ഹരീന്ദ്രനെ ഫോണില്‍ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം തുടർനടപടി എടുക്കുമെന്നും ജോസഫൈൻ പറഞ്ഞു. ഒരു എംഎല്‍എ ആത്മസംയമനം പാലിക്കണം. എത്ര വികാരപരമായ അന്തരീക്ഷമാണെങ്കിലും സ്ത്രീകളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും ഹരീന്ദ്രനോട് എം സി ജോസഫൈൻ പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. ഡെപ്യൂട്ടി കളക്ടർ ആർ ജെ വിജയ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. ഡെപ്യൂട്ടി കളക്ടറോടും എംസി ജോസഫൈൻ സംസാരിച്ചു. സംഭവത്തില്‍ സികെ ഹരീന്ദ്രൻ ക്ഷമ ചോദിച്ചുവെന്നും ജോസഫൈൻ പറഞ്ഞു

Videos similaires